മദ്നിയ്ക്കെതിരെ മനുഷ്യാവകാശലംഘനം
തിരുവനന്തപുരം: കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന പിഡിപി അധ്യക്ഷന്‍ അബ്ദുള്‍ നാസര്‍ മദ്നിയ്ക്കെതിരെ കടുത്ത മനുഷ്യാവകാശലംഘനമാണ് തമിഴ്നാട് സര്‍ക്കാര്‍ നടത്തിയതെന്ന് പിഡിപി സംസ്ഥാന സെക്രട്ടറി പൂന്തുറ സിറാജ്.
കടുത്ത ഹൃദ്രോഗിയായ മദ്നിയെ ബലാല്‍ക്കാരമായി സ്ട്രച്ചറില്‍ കിടത്തി പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കിയെന്ന വാര്‍ത്ത അത്യന്തം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് സിറാജ് പറഞ്ഞു. ജൂണ്‍ 13 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്നിയുടെ ജാമ്യാപേക്ഷ ജൂലായ് 24ന് സുപ്രിം കോടതി പരിഗണിക്കാനിരിക്കെ സ്ട്രച്ചറില്‍ കിടത്തി അദ്ദേഹത്തെ പ്രത്യേക കോടതി മുമ്പാകെ ഹാജരാക്കിയത് ജാമ്യം ലഭിക്കാതിരിക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് സിറാജ് ആവശ്യപ്പെട്ടു.
മദ്നിയുടെ അഭിഭാഷകരെ തടഞ്ഞത് അഡ്വക്കറ്റ്സ് യൂണിയന്‍ ആക്ട് സെഷന്‍-30ന്റെ ലംഘനമാമെന്നും സിറാജ് ആരോപിച്ചു.












Click it and Unblock the Notifications