കേസ് ജയിച്ചാല്‍ പിള്ളയ്ക്ക് മന്ത്രിയാവാം
തിരുവനന്തപുരം: സുപ്രിം കോടതിയിലെ കേസ് ജയിച്ചുകഴിഞ്ഞാല്‍ ആര്‍.ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനത്ത് വരുന്നതിനെ താന്‍ സ്വാഗതം ചെയ്യുമെന്ന് ആന്റണി വ്യക്തമാക്കി.
യുഡിഎഫിന് മറ്റ് ഭൂരിപക്ഷം കിട്ടിയിട്ടും മന്ത്രിയാകാന്‍ കഴിയാത്തതില്‍ അദ്ദേഹത്തിന് മനോവിഷമമുണ്ടാവുമെന്ന് ആന്റണി പറഞ്ഞു. മന്ത്രിസഭയിലുള്ള മറ്റ് പലര്‍ക്കും കേസുള്ളപ്പോള്‍ തന്നെ മാത്രം മാറ്റിനിര്‍ത്തിയതിനെ ബാലകൃഷ്ണപിള്ള പരസ്യമായി വിമര്‍ശിച്ചത് ചൂണ്ടിക്കാണിച്ചപ്പോള്‍ കേസുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്ന് ആന്റണി പറഞ്ഞ്.
ബാലകൃഷ്ണപിള്ളയ്ക്ക് മുന്‍നിരയില്‍ ഇരിപ്പിടം കിട്ടാത്ത സംഭവത്തില്‍ താന്‍ നിസ്സഹായനാണെന്ന് ആന്റണി വ്യക്തമാക്കി. അത് രാജ്ഭവനുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതിന് പിന്നില്‍ താനാണെന്ന് കളിച്ചതെന്നുമുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും ആന്റണി പറഞ്ഞു.
നാദാപുരം സന്ദര്‍ശിക്കുന്നതിനെ പറ്റി ഗൗരവമായി പരിശോധിക്കും. അവിടെ സമാധാനം പുന:സ്ഥാപിക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനുമുള്ള എല്ലാ നടപടികളും സ്വീകരിക്കും.












Click it and Unblock the Notifications