ശബരിമല നട വ്യാഴാഴ്ച തുറക്കും
പത്തനംതിട്ട: മിഥുനമാസത്തിലെ പൂജയ്ക്കായി ശബരിമല നട ജൂണ്‍ 14 വ്യാഴാഴ്ച തുറക്കും. വൈകുന്നേരം 5.30ന് മേല്‍ശാന്തിയും തന്ത്രി കണ്ഠര് രാജീവരും ചേര്‍ന്നായിരിക്കും നട തുറക്കുക.
പടിപൂജയും ഉദയാസ്തമയ പൂജയും ജൂണ്‍ 15 വെള്ളിയാഴ്ച രാവിലെ അഞ്ച് മണിക്ക് തുടങ്ങും. ദേവപ്രശ്നവും വിളിച്ചുചൊല്ലി പ്രായശ്ചിത്തവും വെള്ളിയാഴ്ച രാവിലെ 8.30ന് സന്നിധാനത്ത് നടക്കും.
ജൂണ്‍ 19 ചൊവാഴ്ച അത്താഴപൂജയ്ക്ക് ശേഷം നട അടയ്ക്കും.












Click it and Unblock the Notifications