പുതിയ ചെന്നൈ-തിരുവനന്തപുരം ട്രെയിന്‍ വന്നേക്കും
തിരുവനന്തപുരം: ചെന്നൈയില്‍ നിന്നും നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേയ്ക്ക് പുതിയ ട്രെയിന്‍ തുടങ്ങുന്നത് സംബന്ധിച്ച് അടുത്ത റെയില്‍വെ ബജറ്റില്‍ തീരുമാനമാകുമെന്ന് കേന്ദ്ര റെയില്‍ സഹമന്ത്രി ഒ. രാജഗോപാല്‍.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റേഷനില്‍ പുതുതായി സ്ഥാപിച്ച റൂട്ട് റിലേ സംവിധാനവും ഇന്റര്‍ലോക്കിംഗ് സിഗ്നലിംഗും ജൂണ്‍ 13 ബുധനാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഹൈദരാബാദ്-കൊച്ചി, വാരണാസി-കൊച്ചി എന്നീ തീവണ്ടികള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തേക്ക് നീട്ടുമെന്നും രാജഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം റെയില്‍വെ സ്റേഷനിലെ നാലും അഞ്ചും പ്ലാറ്റ്ഫോമുകളും മന്ത്രി ഉദഘാടനം ചെയ്തു. 33 കോടി രൂപയുടെ വികസനപദ്ധതിയിലെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു. സിഗ്നല്‍ സംവിധാനം നവീകരിക്കുന്നതിനായി നിര്‍ത്തിവച്ചിരിക്കുന്ന നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍, എറണാകളും-തിരുവനന്തപുരം എക്സ്പ്രസ് വണ്ടികള്‍ ജൂണ്‍ 14 വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ദക്ഷിണറെയില്‍വെ അറിയിച്ചു.
ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍, മേയര്‍ ജെ. ചന്ദ്ര, വി.എസ്. ശിവകുമാര്‍ എംപി, ബി. വിജയകുമാര്‍ എംഎല്‍എ എന്നിവരും പങ്കെടുത്തു.












Click it and Unblock the Notifications