കൂടുതല്‍ വിദേശമദ്യ ഷാപ്പുകള്‍ തുടങ്ങും
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ കീഴില്‍ കൂടുതല്‍ വിദേശമദ്യഷാപ്പുകള്‍ തുടങ്ങാന്‍ യുഡിഎഫ് ഉന്നതാധികാരസമിതി യോഗം തീരുമാനിച്ചു.
അബ്കാരി നയം സംബന്ധിച്ച യുഡിഎഫ് ഉപസമിതി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തതിനു ശേഷമാണ് യോഗം ഈ തീരുമാനമെടുത്തത്. കള്ള്ഷാപ്പുകളെ സഹകരണസംഘങ്ങള്‍ക്കു കീഴിലാക്കിയ കഴിഞ്ഞ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണോയെന്നതിനെ കുറിച്ചും യോഗത്തില്‍ തീരുമാനമെടുക്കും. യോഗം തിരുവനന്തപുരത്ത് തുടരുകയാണ്.
മുഖ്യമന്ത്രി എ.കെ.ആന്റണി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍, കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്‍, മറ്റ് ഘടകക്ഷികളുടെ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications