ധവളപത്രം ജൂണ്‍ 18ന് ശേഷം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കുറിച്ച് ധവളപത്രം തയ്യാറാക്കുന്ന മന്ത്രിസഭാ സമിതി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി എ.കെ.ആന്റണി അറിയിച്ചു.
ജൂണ്‍ 18ന് നടക്കുന്ന പ്രത്യേകമന്ത്രിസഭായോഗത്തിനു ശേഷം ധവളപത്രം പുറപ്പെടുവിക്കുമെന്ന് ആന്റണി പറഞ്ഞു. ധവളപത്രം നിയമസഭയില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ വീഴ്ച മൂലമാണ് സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായത്. 1996ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ മിച്ച ഖജനാവായിരുന്നു. ഇന്ന് ദൈനംദിനകാര്യങ്ങള്‍ക്കുപോലും പണമില്ല.
വിശദമായ ചര്‍ച്ചയാണ് ധവളപത്രം തയ്യാറാക്കുന്നതിനായി നടത്തുന്നത്. പെട്ടെന്ന് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രികവിദ്യയൊന്നുമില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications