Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസൈല്‍ പദ്ധതി: ബുഷ് പര്യടനം തുടങ്ങി

ബ്രസ്സല്‍സ് : പുതിയ മിസൈല്‍ പദ്ധതിയ്ക്ക് പിന്തുണതേടിക്കൊണ്ട് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പര്യടനം തുടങ്ങി. യൂറോപ്യന്‍ രാജ്യങ്ങളിലൂടെയുള്ള അദ്ദേഹത്തിന്റെ പര്യടനം ജൂണ്‍ 13 ബുധനാഴ്ച ബ്രസ്സല്‍സില്‍ തുടങ്ങി. പ്രതിരോധ രംഗത്തുള്ള ഭീഷണി നേരിടാന്‍ ആയുധശക്തിയെ ആധുനികവല്ക്കരിക്കാനായിരുന്നു ബ്രസ്സല്‍സിലെ ബുഷിന്റെ ആഹ്വാനം.

റഷ്യയുടെ മേല്‍ ആധിപത്യം കൈവരിക്കാനല്ല മിസൈല്‍ പദ്ധതിയുടെ ഉദ്ദേശമെന്ന് ബ്രസ്സല്‍സിലെ ഐക്യമുന്നണിയില്‍ പെട്ട രാഷ്ട്രങ്ങളുടെ ആസ്ഥാനത്ത് നടന്ന അനൗദ്യോഗിക ഉച്ചകോടിയില്‍ ബുഷ് പറഞ്ഞു. ഇറാന്‍ അടക്കമുള്ള തെമ്മാടി രാഷ്ടങ്ങളുടെ ആണവായുധം കാട്ടിയുള്ള വിലപേശലില്‍ നിന്നും രക്ഷനേടാനാണിതെന്ന് ബുഷ് വിശദമാക്കി.

യുഎസ് ഐക്യമുന്നണിയില്‍ പെട്ട രാഷ്ട്രങ്ങളില്‍ പലര്‍ക്കും മിസൈല്‍ പദ്ധതി സംബന്ധിച്ച് സംശയമുണ്ട്. ഇത് മൂന്നു ദശകമായി നിലനില്ക്കുന്ന തന്ത്രപ്രധാനമായ സ്ഥിരതയെ ബാധിക്കുമോ എന്ന സംശയം പല രാഷ്ട്രങ്ങളും ഉന്നയിക്കുന്നു. കാരണം മിസൈല്‍ പദ്ധതി നടപ്പിലാക്കണമെങ്കില്‍ 1972 ലെ ബാലിസ്റിക് മിസൈല്‍ വിരുദ്ധ ഉടമ്പടി തിരുത്തിയെഴുതകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+