കിഡ്നി തേടി കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക്
ടൊറൊന്റോ: കാനഡയില്‍ നിന്നും കിഡ്നി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ധാരാളം പേര്‍ ഇന്ത്യയില്‍ എത്തുന്നു. ഗ്ലോബ് ആന്റ് മെയില്‍ ദിനപത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കൃത്യമായി കണക്കൊന്നും വാര്‍ത്തയില്‍ ഉദ്ധരിച്ചിട്ടില്ലെങ്കിലും നിരവധി പേര്‍ ഈ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നതായി പറയുന്നു. ഇതില്‍ പലരും കിഡ്നിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞാണത്രെ തിരിച്ചുവരുന്നത്.
കാനഡയില്‍ 1997-1999 കാലത്തിനിടയില്‍ ഏകദേശം 536 രോഗികള്‍ കിഡ്നിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ കഴിയാതെ മരിച്ചു. ജീവിച്ചിരിക്കുന്ന ആരോഗ്യവാനായ ഒരാളില്‍ നിന്നും കിഡ്നി സ്വീകരിക്കുന്നതാണ് ഉചിതം.
ഇന്ത്യയില്‍ ശരീരാവയവങ്ങളുടെ കൈമാറ്റത്തില്‍ ഒട്ടേറെ നിരോധനമുണ്ട്. എങ്കിലും രഹസ്യമായി കിഡ്നിയും മറ്റും എത്തിച്ചു കൊടുക്കുന്ന ധാരാളം ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്്. ഈ രംഗത്ത് ഒരു അധോലോകശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 2.5 ലക്ഷം വരെ കിഡ്നിയ്ക്ക് വില ഈടാക്കുന്നുണ്ടത്രേ.












Click it and Unblock the Notifications