കയറ്റുമതി: ടിസിഎസും ഇന്‍ഫോസിസും മുന്നില്‍
ദില്ലി: സോഫ്റ്റ്വെയര്‍ രംഗത്ത് ഇന്ത്യയിലെ മികച്ച കയറ്റുമതിക്കാര്‍ ( ടിസിഎസും) ഇന്‍ഫോസിസുമാണ്. 2000-01 വര്‍ഷത്തെ കണക്കുപ്രകാരം ടിസിഎസ് 2870.26 കോടിയുടെയും ഇന്‍ഫോസിസ് 1852.94 കോടിയുടെയും സോഫ്റ്റ്വെയര്‍ കയറ്റുമതിനേട്ടം കരസ്ഥമാക്കി.
ഇന്ത്യ സോഫ്റ്റ്വെയര്‍ കയറ്റുമതിയിലൂടെ ഇക്കാലയളവില്‍ 28,350 കോടി രൂപ നേടുകയുണ്ടായി. കയറ്റുമതിയിലെ പ്രകടനം കണക്കിലെടുത്ത് സോഫ്റ്റ് വെയര്‍ സര്‍വീസ് കമ്പനികളുടെ ദേശീയ സംഘടനയായ നാസ്കോം പുറത്തിറക്കിയ ലിസ്റില്‍ മുന്‍പന്തിയില്‍ ടിസിഎസും രണ്ടാം സ്ഥാനത്ത് ഇന്‍ഫോസിസും ആണ്. മൂന്നാം സ്ഥാനത്ത് 1756.39 കോടിയുടെ സോഫ്റ്റ്വെയര്‍ കയറ്റുമതിവരുമാനം നേടിയ .
നാലാംസ്ഥാനത്ത് 1241.22 കോടിയുടെ കയറ്റുമതി വരുമാനം നേടിയ സര്‍വീസും അഞ്ചാം സ്ഥാനത്ത് 1126.92 കോടിയുടെ കയറ്റുമതി വരുമാനം നേടിയ എച്ച്സിഎല്‍ ടെക്നോളജീസും ആണ്. 703.08 കോടിയുടെ കയറ്റുമതി പ്രകടനം നടത്തിയ കോഗ്നിസന്റ് ടെക്നോളജീസാണ് ആറാം സ്ഥാനത്ത്. സില്‍വര്‍ ലൈന്‍ 647.44 കോടിയുടെ വരുമാനം കയറ്റുമതിയിലൂടെ നേടി.












Click it and Unblock the Notifications