വെടിനിര്‍ത്തല്‍ പിന്‍വലിച്ചശേഷം 158 ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: മൂന്നാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചശേഷം കശ്മീരില്‍ 158 ഭീകരര്‍ കൊല്ലപ്പെട്ടു. ജൂണ്‍ 14 വ്യാഴാഴ്ച ജമ്മുകശ്മീര്‍ പൊലീസിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കശ്മീരില്‍ 240 പേര്‍ വിവിധ സംഘട്ടനങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 158 പേരും ഭീകരവാദികളാണ്.
ഭീകരരുടെ എണ്ണത്തിലുണ്ടായ വര്‍ധന കശ്മീരിലെ സുരക്ഷാസേന അടുത്തിടെ അവരുടെ ജാഗ്രത കൂടുതല്‍ ശക്തിപ്പെടുത്തിയതിനെയാണ് കാണിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ അതിര്‍ത്തിയോടടുത്ത് കിടക്കുന്ന പൂഞ്ച്, രജൗറി എന്നീ ജില്ലകളിലാണ് കൂടുതല്‍ ഭീകരവാദികള്‍ വെടിയേറ്റ് മരിച്ചത്.
സംഘട്ടനത്തില്‍ 35 സൈനികരും 47 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. പണ്ട് ചെയ്തിരുന്നതുപോലെ ഭീകരരെ പിന്തുടര്‍ന്ന് ആക്രമിക്കുന്ന ശൈലിയാണ് ഇപ്പോള്‍ പിന്തുടരുന്നത്. - കശ്മീര്‍ പൊലീസ് മേധാവി അശോക് സൂരി പറഞ്ഞു. ജനങ്ങള്‍ നല്കുന്ന വിവരങ്ങള്‍ക്കനുസരിച്ച് കാലതാമസം കൂടാതെ ഞങ്ങള്‍ നടപടിയെടുക്കുന്നു.- അദ്ദേഹം പറഞ്ഞു.
പാക് പട്ടാളമേധാവി മുഷറഫിന്റെ സന്ദര്‍ശനം തടയാന്‍ തീവ്രവാദഗ്രൂപ്പുകള്‍ പലരും അവരുടെ ആക്രമണം ശക്തിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതനുസരിച്ച് സുരക്ഷാ സേന കൂടുതല്‍ ജാഗരൂകരാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications