ബസ് ചാര്‍ജ്ജ് കൂട്ടിയേക്കും: മന്ത്രി
കൊച്ചി: ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ കാര്യമായി ആലോചിക്കുകയാണെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര്‍. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ബോട്ട് ജെട്ടികളില്‍ ജൂണ്‍ 14 വ്യാഴാഴ്ച സന്ദര്‍ശിച്ച മന്ത്രി വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധനയെപ്പറ്റി അടുത്ത മന്ത്രിസഭായോഗത്തിലെ പ്രത്യേകയോഗം അന്തിമ തീരുമാനമെടുക്കും. സംസ്ഥാനത്ത് ജലഗതാഗതത്തിന് കൂടുതല്‍ പ്രാധാന്യം നല്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി ജെട്ടികളുടെ നവീകരണത്തിന് ധനസഹായം നല്കും- അദ്ദേഹം പറഞ്ഞു.
ജൂണ്‍ 13 ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തിലും ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിരുന്നു. നിരക്കുകൂട്ടാതെ കെഎസ്ആര്‍ടിസിക്ക് അധികകാലം പിടിച്ചു നില്ക്കാന്‍ ആവില്ലെന്നായിരുന്നു യോഗത്തിലെ പൊതു അഭിപ്രായം.












Click it and Unblock the Notifications