ചെറിയാന്‍ ഫിലിപ്പിനെ സിപിഎം കൈവിടില്ല
തിരുവനന്തപുരം: ഗുരുക്കന്മാരെ പരസ്യമായി വെല്ലുവിളിച്ച് സിപിഎമ്മിന്റെ പിന്തുണയോടെ മത്സരിച്ച കോണ്‍ഗ്രസ് വിമതന്‍ ചെറിയാന്‍ ഫിലിപ്പിനെ സിപിഎം കൈവിടില്ല.
കോണ്‍ഗ്രസ് നേതാക്കളെ അടിക്കാനുള്ള വടിയായി ചെറിയാനെ മാറ്റുകയെന്നതാണ് സിപിഎം ശ്രമമെന്നറിയുന്നു. ഇഎംഎസ് അക്കാദമിയില്‍ ചെറിയാന്‍ ഫിലിപ്പിന് അംഗത്വം നല്കാന്‍ സിപിഎം സംസ്ഥാന കമ്മിറ്റി മൗനാനുവാദം നല്‍കികഴിഞ്ഞു. പാര്‍ട്ടിയുടെ പ്രധാന പരിപാടികളിലെല്ലാം ചെറിയാനെ പങ്കെടുപ്പിക്കാനും നിര്‍ദേശമുണ്ട്.
മങ്കട എംഎല്‍എ എം.അലിയ്ക്ക് എംഎല്‍എ ഹോസ്റലില്‍ ലഭിച്ചിട്ടുള്ള മുറികളിലൊന്ന് ചെറിയാന് നല്കാനും യാത്രയ്ക്ക് ഒരു കാര്‍ നല്‍കാനും പാര്‍ട്ടി തീരുമാനമെടുത്തതായി അറിയുന്നു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര സീറ്റ് ചെറിയാന് നല്കാനും പാര്‍ട്ടി തയ്യാറാണത്രെ.












Click it and Unblock the Notifications