Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം ഭരിക്കാന്‍ ദമ്പതികള്‍

തിരുവനന്തപുരം: ഭരണസംവിധാനത്തിന്റെ തലപ്പത്ത് അഴിച്ചുപണി വന്നതോടെ തലസ്ഥാനമായ തിരുവനന്തപുരത്തിന്റെ ഭരണത്തിലെ രണ്ടു സുപ്രധാന സ്ഥാനങ്ങള്‍ വഹിക്കാനുള്ള ഭാഗ്യം ഭാര്യക്കും ഭര്‍ത്താവിനും ലഭിച്ചു.

തിരുവനന്തപുരത്തെ പുതിയ സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായ രാജന്‍സിംഗ് നഗരത്തിന്റെ ക്രമസമാധാന പാലനത്തിന്റെ ചുമതല വഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ടിങ്കു ബിസ്വാള്‍ റവന്യൂ ഭരണത്തിനായിരിക്കും നേതൃത്വം നല്‍കുക. ഇപ്പോള്‍ തിരുവനന്തപുരം സബ് കളക്ടറാണ് ടിങ്കു ബിസ്വാള്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നോര്‍ത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ സ്പീക്കര്‍ എം. വിജയകുമാറിന്റെ പോസ്ററുകള്‍ പിടിച്ചെടുക്കുന്നതിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥയാണ് ടിങ്കു ബിസ്വാള്‍.

1996 ബാച്ചിലെ സിവില്‍ സര്‍വീസുകാരായ ഈ ദമ്പതികള്‍ യുപി കേഡറില്‍ നിന്നുള്ളവരാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തന്നെ ടിങ്കു സബ് കളക്ടറായിരുന്നു.

ഇതിനു മുമ്പും ദമ്പതികള്‍ തലസ്ഥാനത്ത് സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ശാരദാ മുരളീധരന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ ആയിരുന്നപ്പോള്‍ ഭര്‍ത്താവ് ഡോ. വി. വേണു ടൂറിസം ഡയറക്ടര്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+