പിള്ളയെ അനുനയിപ്പിക്കാന്‍ ശ്രമം
തിരുവനന്തപുരം: ഇടഞ്ഞുനില്‍ക്കുന്ന മുന്‍ മന്ത്രി ആര്. ബാലകൃഷ്ണപ്പിള്ളയെ അനുനയിപ്പിക്കാന്‍ യുഡിഎഫ് ശ്രമമാരംഭിച്ചു.
ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ പിള്ളയുമായി സംസാരിച്ചു. കരുണാകരന്റെ പ്രത്യേകതാല്പര്യപ്രകാരമാണ് പുതിയ നീക്കം. പിള്ളയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മൂന്ന് പ്രമുഖ നേതാക്കളെ നിയോഗിക്കാന്‍ ജൂണ്‍ 13 ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചിരുന്നു.
പിള്ളയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താത്തതിനെ കരുണാകരന് തുറന്ന് വിമര്‍ശിക്കുകയായിരുന്നു. യുഡിഎഫ് രൂപീകരിക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ച പിള്ളയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കണമെന്നും ചില യുഡിഎഫ് നേതാക്കള്‍ വാദിച്ചു. തമിഴ്നാട്ടില്‍ ജയലളിതയെ പിന്തുണയ്ക്കാമെങ്കില്‍ ഇവിടെ തന്റെ നേതാവിന് മന്ത്രിസ്ഥാനം നല്കുന്നതില് കോണ്‍ഗ്രസ് വിമുഖത കാട്ടുന്നതെന്തിനാണ് എന്നാണ് കേരളാകോണ്‍ഗ്രസ് ബിയെ പ്രതിനിധീകരിച്ച് യുഡിഎഫ് യോഗത്തിനെത്തിയ വേണുഗോപാലന്‍ നായര്‍ ചോദിച്ചത്.
പിള്ള സുപ്രീംകോടതിയില്‍ കേസ് ജയിച്ചുവന്നാല്‍ മന്ത്രിസ്ഥാനം നല്‍കാമെന്നാണ് മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ നിലപാട്. എന്നാല്‍ കരുണാകരനും പിള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ പിള്ളപ്രശ്നം ആന്റണിക്ക് തലവേദനയാകുമെന്ന് ഉറപ്പാണ്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications