Get Updates
Get notified of breaking news, exclusive insights, and must-see stories!

പേ-ക്ലിനിക്കുകള്‍ തുടങ്ങും: മന്ത്രി ശങ്കരന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജുകളോട് ചേര്‍ന്ന് പേ-ക്ലിനിക്കുകള്‍ തുടങ്ങുന്ന കാര്യം സജീവപരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍.

സാമ്പത്തികമായി കഴിവുള്ള രോഗികളില്‍ നിന്നും പണം ഈടാക്കിയായിരിക്കും ആധുനിക സൗകര്യങ്ങളുള്ള പേ-ക്ലിനിക്കുകള്‍ തുടങ്ങുകയെന്ന് മന്ത്രി അറിയിച്ചു. ജൂണ്‍ 14 വ്യാഴാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മരുന്ന് ദൗര്‍ലഭ്യം തീര്‍ക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. മരുന്നു കമ്പനികള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന 41 കോടി രൂപ കുടിശികയില്‍ എട്ട് കോടി ഉടന്‍ കൊടുത്തു തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. മരുന്നു കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കല്‍ കോളജ് സഹകരണ മേഖലയില്‍ തന്നെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം. ഇതുസംബന്ധിച്ചുള റിപ്പോര്‍ട്ട് മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് സമര്‍പ്പിച്ചു. ഈ വര്‍ഷം തന്നെ കോളജിലെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നടപടി സ്വീകരിച്ചിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതിനായി കേന്ദ്രആരോഗ്യമന്ത്രി സി.പി. താക്കൂറുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.

ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയ മാരക രോഗങ്ങളുള്ളവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണനയിലാണ്. എലിപ്പനി വ്യാപകമാവാതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിനായി എല്ലാ ജില്ലകളിലും ഫീല്‍ഡ് സെന്ററുകള്‍ തുറക്കും. കഴിഞ്ഞ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആരോഗ്യമേഖലയിലെ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+