ഗുരുപ്രതിമ തകര്‍ക്കല്‍: തുമ്പൊന്നും കിട്ടിയില്ല
തിരുവനന്തപുരം: ആറ്റിങ്ങളിനടുത്ത് ദേശീയപാതയില്‍ ശ്രീനാരായണ ഗുരുദേവ പ്രതിമ തകര്‍ത്തവരെപ്പറ്റി പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല.
ഡിഐജി പ്രേമചന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രതിമ തകര്‍ത്തു എന്ന് കരുതപ്പെടുന്നതിന്റെ തൊട്ടടുത്ത ദിവസം പെയ്ത ശക്തിയായ മഴ ഉള്ള തെളിവുകള്‍ തന്നെ മായ്ച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വെട്ടിമാറ്റപ്പെട്ട തലയുടെ പരിശോധന നടത്തിയിട്ടും വിരലടയാളവിദഗ്ധര്‍ക്ക് തെളിവൊന്നും ലഭിച്ചില്ല. സമീപപ്രദേശങ്ങളിലുള്ളവരെയെല്ലാം പൊലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. ഇവിടെ അലഞ്ഞുതിരിയുന്ന ഒരു മാനസിക രോഗിയെ ആയിരുന്നു പൊലീസ് ആദ്യം സംശയിച്ചത്. ഇയാളല്ല കൃത്യം ചെയ്തതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.
കരുതിക്കൂട്ടിയുള്ള ഒരു ആക്രമണല്ല ഇതെന്നാണ് പൊലീസ് ഇപ്പോള്‍ കരുതുന്നത്. ദേശീയപാതയിലൂടെ കടന്നുപോയ ആരെങ്കിലും പെട്ടെന്ന് ചെയ്തതാവാം എന്നാണ് പൊലീസ് നിഗമനം.












Click it and Unblock the Notifications