കള്ള്ഷാപ്പ് സഹകരണസംഘങ്ങള്‍ പിരിച്ചുവിടും
തിരുവനന്തപുരം: കള്ള്ഷാപ്പുകള്‍ നടത്താനായി രൂപീകരിച്ച ചൊത്തുതൊഴിലാളി സഹകരണസംഘങ്ങള്‍ പിരിച്ചുവിടാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇതിന്റെ പ്രായോഗികവും നിയമപരവുമായ പ്രശ്നങ്ങള്‍ പഠിക്കാന്‍ യുഡിഎഫ് ഉപസമിതിയെ നിയോഗിച്ചു.
മന്ത്രിമാരായ കെ.ശങ്കരനാരായണന്‍, കടവൂര്‍ ശിവദാസന്‍, കെ.ആര്‍.ഗൗരിയമ്മ, എം.വി.രാഘവന്‍ എന്നിവരാണ് ഉപസമിതിയിലെ അംഗങ്ങള്‍.
കള്ള്ഷാപ്പ് ലേലം നിര്‍ത്തി സഹകരണസംഘങ്ങളെ കള്ള്ഷാപ്പ് നടത്തിപ്പ് ഏല്പിച്ചത് സംസ്ഥാന സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു. തൊഴിലാളികളെയും ഇത് ബാധിച്ചു. വ്യാജചാരായം ഒഴുകുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന നയമായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റേത്.
സ്തംഭനാവസ്ഥയിലായ പഞ്ചായത്ത് സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനായെടുക്കേണ്ട നടപടികളെ കുറിച്ച് പഠിക്കാന്‍ യുഡിഎഫ് ഉപസമിതി രൂപീകരിച്ചു. ചെര്‍ക്കളം അബ്ദളുള്ളയാണ് സമിതി കണ്‍വീനര്‍. മന്ത്രിമാരായ എം.എം.ഹസ്സന്‍, ടി.എം.ജേക്കബ്, സി.എഫ്.തോമസ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.












Click it and Unblock the Notifications