നേപ്പാള്‍ അന്വേഷണ റിപ്പോര്‍ട്ട് വ്യാഴാഴ്ച ?
കാഠ്മണ്ഡു: നേപ്പാള്‍ അന്വേഷണ റിപ്പോര്‍ട്ട് ജൂണ്‍ 14 വ്യാഴാഴ്ച പുറത്തുവരുമെന്ന് കരുതുന്നു . റിപ്പോര്‍ട്ട് പുറത്തുവരുന്നതിനോടനുബന്ധിച്ച് അക്രമമുണ്ടാകുമോ എന്ന് ഭയന്ന് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്.
കൂട്ടക്കൊലയ്ക്കു പിന്നില്‍ ദീപേന്ദ്രരാജാവിന്റെ പേരായിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു . ചീഫ് ജസ്റിസ് കേശബ് പ്രസാദ് ഉപാധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റിപ്പോര്‍ട്ട് തയ്യാറാക്കികഴിഞ്ഞതായും അറിയുന്നു. ഇനി അവര്‍ക്ക് അവസാനമായി ഇപ്പോഴത്തെ നേപ്പാള്‍ രാജാവ് ജ്ഞാനേന്ദ്ര രാജാവുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. അതിന് ശേഷം റിപ്പോര്‍ട്ട് പുറത്തുവരുമെന്ന് കരുതുന്നു.
കൊട്ടാരത്തിലെ ഒരു വിഭാഗം റിപ്പോര്‍ട്ട് വ്യാഴാഴ്ച തന്നെ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നു. എന്നാല്‍ ജൂണ്‍ അവസാനം ചേരുന്ന നേപ്പാള്‍ സര്‍ക്കാരിന്റെ പാര്‍ലമെന്റില്‍ കൂടി മാത്രമേ റിപ്പോര്‍ട്ട് ജ്ഞാനേന്ദ്ര രാജാവ് പൊതുജനസമക്ഷം അവതരിപ്പിക്കൂ എന്ന് മറ്റൊരു വിഭാഗം അവകാശപ്പെടുന്നു.
നേപ്പാളിലുടനീളം, പ്രത്യേകിച്ച് കാഠ്മണ്ഡു താഴ്വരയില്‍ വ്യാപകമായ അക്രമം ഭയന്ന് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications