നേപ്പാള്‍: കൂട്ടക്കൊല നടത്തിയത് ദീപേന്ദ്ര
കാഠ്മണ്ഡു: നേപ്പാളില്‍ ബീരേന്ദ്ര രാജാവിനെയും കുടുംബാംഗങ്ങളേയും കൊലചെയ്തത് യുവരാജകുമാരന്‍ ദീപേന്ദ്രയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജൂണ്‍ 14 വ്യാഴാഴ്ചയാണ് ചീഫ് ജസ്റിസ് കേശബ് പ്രസാദ് ഉപാധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പാര്‍ലമെന്റ് സ്പീക്കറാണ് വാര്‍ത്താ സമ്മേളനത്തില്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വിശദീകരിച്ചത്. പട്ടാളവേഷം ധരിച്ച ദീപേന്ദ്ര രാജകുമാരന്‍ കാട്ടാരത്തിലുണ്ടായിരുന്നവരെ മുഴുവന്‍ യാതൊരു വിവേചനവുമില്ലാതെ രാജകുമാരന്‍ വെടിവയ്ക്കുകയായിരുന്നു. രാജാവ് ബീരേന്ദ്രയും ഐശ്വര്യാ രാജ്ഞിയും അടക്കം മുഴുവന്‍ പേരും വെടിയേറ്റ് മരിച്ചു.- സ്പീക്കര്‍ വിശദമാക്കി.
ജൂണ്‍ ഒന്ന് വെള്ളിയാഴ്ചയാണ് ഈ ദുരന്തം ഉണ്ടായത്. രണ്ടംഗ അന്വേഷണ കമ്മീഷന്‍ ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.












Click it and Unblock the Notifications