Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇളനീര്‍ പരസ്യം വരുന്നു...

മുംബൈ: മലയാളക്കരയുടെ തനത് പാനീയമായ ഇളനീരിന്(കരിക്ക്) പരസ്യം വരുന്നു. ഇളനീരിന്റെ ഉപയോഗം വ്യാപമാക്കാന്‍ കേന്ദ്രസര്‍ക്കാരാണ് പരസ്യപ്രചാരണം നടത്തുന്നത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പരസ്യം നിര്‍മ്മിച്ചു കഴിഞ്ഞു. ടി വി ചാനലുകളില്‍ ഈ പരസ്യം ഉടന്‍ വന്നു തുടങ്ങും.

ജോണ്‍സ് കുടയുടെ പരസ്യത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബാലചലച്ചിത്ര താരം സാനിക നമ്പ്യാരാണ് ഇളനീര്‍ പരസ്യത്തില്‍ അഭിനയിക്കുന്നത്. മുഖം ചെത്തിയ കരിക്കില്‍ നിന്നും ഇറ്റുവീഴുന്ന ഇളനീര്‍ ആസ്വദിച്ച് നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയായി സാനിക അഭിനയിച്ചിരിക്കുന്നു. ചെന്നൈ എ വി എം സ്റ്റുഡിയോയിലായിരുന്നു പരസ്യ ചിത്രീകരണം.

നേരത്തെ പാലിന്റേയും മുട്ടയുടേയും പ്രചാരണത്തിനായി കേന്ദ്രസര്‍ക്കാര്‍ പരസ്യചിത്രങ്ങള്‍ നിര്‍മ്മിച്ച് സംപ്രേക്ഷണം ചെയ്തിരുന്നു. വിദേശക്കുത്തക പാനീയങ്ങള്‍ക്ക് ബദലായി ഇളനീരിനെ അവതരിപ്പിയ്ക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+