ഹുറിയത്ത് നേതാക്കള്‍ തടങ്കലില്‍
ശ്രീനഗര്‍ : ഓള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഫറന്‍സിലെ മുതിര്‍ന്ന രണ്ട് നേതാക്കളെ വീട്ടുതടങ്കലിലാക്കി. പ്രൊഫ. അബ്ദുള്‍ ഘാനി ഭട്ടിനെയും ജമാഅത്തെ ഇസ്ലാമി നേതാവ് അലി ഷാ ഗീലാനിയെയുമാണ് ജൂണ്‍ 15 വെളളിയാഴ്ച വീട്ടുതടങ്കലിലാക്കിയത്.
കശ്മീര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇവരെ വെള്ളിയാഴ്ച രാവിലെ തടങ്കലിലാക്കിയത്. ഛരാര്‍-എ- ഷെറീഫിലും ഷാംഗസ് പള്ളിയിലും അടുത്തിടെയുണ്ടായ ബോംബുസ്ഫോഫടനത്തെതുടര്‍ന്ന് പ്രതിഷേധപ്രകടനങ്ങള്‍ നടത്താന്‍ ഹുറിയത്ത് നേതാക്കള്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് ജാവേദ് അഹ്മ്മദ് മിറിനെയും വെള്ളിയാഴ്ച അറസ്റ് ചെയ്തിരുന്നു. കശ്മീര്‍ താഴ്വരകളില്‍ സുരക്ഷാസംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications