കോഴിക്കോട്- ഷാര്‍ജ വിമാനസമയത്തില്‍ മാറ്റം
തിരുവനന്തപുരം: ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കോഴിക്കോട്- ഷാര്‍ജ വിമാനസമയത്തില്‍ മാറ്റം. ഐ സി 1597, 1598 വിമാനങ്ങള്‍ ഞായര്‍, ചൊവ ദിവസങ്ങളില്‍ കോഴിക്കോട്ട് നിന്നും വൈകിട്ട് 5.15 നു തിരിച്ച് ഷാര്‍ജാ സമയം 7.15 ന് ഷാര്‍ജയിലെത്തും.
തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ ഷാര്‍ജയില്‍ നിന്നും പ്രാദേശിക സമയം രാവിലെ മൂന്നിന് തിരിയ്ക്കുന്ന വിമാനം രാവിലെ 8.20 ന് കോഴിക്കോട്ടെത്തും. ഐ സി 1598 വിമാനം വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഷാര്‍ജ സമയം രാവിലെ 1.30 ന് തിരിച്ച് രാവിലെ 6.50 ന് കോഴിക്കോട്ടെത്തും.
കോഴിക്കോട്- ചെന്നൈ- കോഴിക്കോട് ഐ സി 985, 985 വിമാനങ്ങള്‍ ജൂണ്‍ 24 മുതല്‍ ജൂലായ് നാലു വരെ നിര്‍ത്തലാക്കിയെന്നും ഇന്ത്യന്‍ എയര്‍ലൈന്‍സ് പത്രക്കുറിപ്പില്‍ അറിയിച്ചു.
ഐ സി 1968 കോഴിക്കോട്-ചെന്നൈ സര്‍വീസ് വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 7.35 ന് കോഴിക്കോട്ട് നിന്ന് തിരിച്ച് 8.35 ന് ചെന്നൈയിലെത്തുമെന്നും എയര്‍ലൈന്‍സിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.












Click it and Unblock the Notifications