കാലവര്‍ഷം കനക്കുന്നു; 3 മരണം
തിരുവനന്തപുരം: കാലവര്‍ഷം കനത്തതിനെത്തുടര്‍ന്ന് കേരളത്തില്‍ ജൂണ്‍ 15 വെള്ളിയാഴ്ച മൂന്നു പേര് കൂടി മരിച്ചു. കാസര്‍കോട്ട് രണ്ടു പേരും കോട്ടയത്ത് ഒരാളും മരിച്ചതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
കനത്ത മഴയില്‍ കാസര്‍കോട്ട് 11 വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം നടന്നുവരുന്നു.
തൃശൂരിലും മറ്റു ജില്ലകളിലും കടലാക്രമണം രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. തൃശൂരില്‍ വാടാനപ്പള്ളി, ചേറ്റുവ എന്നിവിടങ്ങളിലാണ് കടലാക്രമണം കനത്തത്. ഇവിടേക്ക് സര്‍ക്കാര്‍ ഒരു കോടി 80 ലക്ഷം രൂപ അടിയന്തിര സഹായമായി അനുവദിച്ചിട്ടുണ്ട്.
കൊല്ലത്തെ തങ്കച്ചേരിയില് മീന്‍ പിടിക്കാന്‍ പോയി കാണാതായ രണ്ടു പേരെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ജൂണ്‍ 15 വെള്ളിയാഴ്ച രാവിലെ മുതല്‍ നാവികസേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യറേഷന് അനുവദിക്കുമെന്ന് ഫിഷറീസ് മന്ത്രി പ്രൊഫ. കെ.വി. തോമസ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എറണാകുളം ജില്ലയിലെ കടലാക്രമണത്തിനിരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കടല്‍ഭിത്തികളുടെ നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിന് കേന്ദം കുറച്ചുകൂടി ഉദാരസമീപനം പ്രകടിപ്പിക്കണം. കടലാക്രമണ ബാധിത സ്ഥലങ്ങളില്‍ നിന്നാളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ എത്രയും പെട്ടെന്ന് നടപടി എടുക്കും.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications