കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള് സഹ. സംഘങ്ങള്‍ പിരിച്ചുവിടരുത്: സുധീരന്‍

  • By Super
Google Oneindia Malayalam News

തൃശൂര്‍: കള്ള് സഹകരണ സംഘങ്ങള്‍ പിരിച്ചുവിടാനുള്ള നീക്കം പുനപരിശോധിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ എം.പി കേരള സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് എംഎല്‍എമാര്‍ക്ക് ഡിസിസി നല്‍കിയ സ്വീകരണചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹകരണ സംഘങ്ങള്‍ പിരിച്ചുവിടുകയാണെങ്കില്‍ പകരം സംവിധാനവും സര്‍ക്കാര്‍ കാണണം. കള്ള് വ്യാപാരം വീണ്ടും സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നത് ആപത്താണ് - സുധീരന്‍ ചൂണ്ടിക്കാട്ടി.

എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ വലിപ്പം കൂടിപ്പോയെന്ന് അഭിപ്രായപ്പെട്ട സുധീരന്‍ തൃശൂരില്‍ നിന്നും ഒറ്റ മന്ത്രിമാരും ഇല്ലാത്തത് ദുഃഖകരമാണെന്ന് പറഞ്ഞു.

നായനാര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തന വൈകല്യമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു. വൈകിയുദിച്ച വിവേകമെന്നാണ് സുധീരന്‍ പ്രസ്താവനയെ വിശേഷിപ്പിച്ചത്.

തേറമ്പില്‍ രാമകൃഷ്ണന്‍, കെ.പി. വിശ്വനാഥന്‍ എന്നിവരൊഴികെ ജില്ലയില്‍ നിന്നുള്ള എല്ലാ യുഡിഎഫ് എംഎല്‍എമാരും യോഗത്തിനെത്തിയിരുന്നു. ഡിസിസി പ്രസിഡണ്ട് സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X