മൂന്നാം ഗ്രൂപ്പ് സജീവമാകുന്നു
തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ തിരുത്തല്‍ വാദികള്‍ എന്നറിയപ്പെടുന്ന മൂന്നാം ഗ്രൂപ്പ് സജീവമായിത്തുടങ്ങുന്നു. സര്‍ക്കാര്‍ ജനവിരുദ്ധ നടപടികള്‍ നടപ്പാക്കുകയാണെങ്കില്‍ അതിനെതിരെ ശബ്ദമുയര്‍ത്താനാണ് ജൂണ്‍ 14 വ്യാഴാഴ്ച രാത്രി ചേര്‍ന്ന ഗ്രൂപ്പ് യോഗം തീരുമാനിച്ചത്.
മൂന്നാം ഗ്രൂപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ തിരുത്തല്‍ വാദശക്തിയായി പ്രവര്‍ത്തിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.സമ്മര്‍ദ്ദ തന്ത്രങ്ങളിലൂടെ പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ നേടിയ ചില നേതാക്കളുടെ നടപടിയെ യോഗം വിമര്‍ശിച്ചു. ഇതു പ്രവര്‍ത്തകരുടെ വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെന്ന് മൂന്നാം ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. മന്ത്രി ജി. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ വി.എസ്. വിജയരാഘവന്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications