ഇന്ത്യ തിരിച്ചടിക്കുന്നു; സിംബാബ്വെ 3ന് 31
ഹരാരെ: സിംബാബ്വെക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒന്നാം ദിവസമായ ജൂണ്‍ 15 വെള്ളിയാഴ്ച കളി നിര്‍ത്തുമ്പോള്‍ സിംബാബ്വെയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ 31 റണ്‍സെടുക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടു.
ഇന്ത്യയെ 237 റണ്‍സിന് പുറത്താക്കിയ ശേഷം ബാറ്റിംഗ് തുടങ്ങിയ സിംബാബ്വെയുടെ നട്ടെല്ലൊടിച്ചത് ആഷിഷ് നെഹ്റയാണ്. ആദ്യദിവസം വീണ മൂന്നു സിംബാബ്വെ വിക്കറ്റുകളും നെഹ്റ നേടി.
തന്റെ ആദ്യ ഓവറില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ നിന്നിരുന്ന ഓപ്പണര്‍ ഗൈ വിറ്റാളിനെ ദ്രാവിഡിന്റെ കൈയിലെത്തിച്ച് നെഹ്റ ആദ്യപ്രഹരമേല്പിച്ചു. മൂന്ന് റണ്‍സെടുത്ത സ്റുവാര്‍ട്ട് കാര്ലൈലായിരുന്നു നെഹ്റയുടെ അടുത്ത ഇര. ബദാനിക്ക് ക്യാച്ച്. എട്ട് റണ്‍സെടുത്ത അലിസ്റര്‍ കാംബെലിന്റെ കുറ്റിതെറിപ്പിച്ച് നെഹ്റ വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കി.
കളി നിര്‍ത്തുമ്പോള്‍ 13 റണ്‍സോടെ ഓപ്പണര്‍ ഡിയോണ്‍ ഇബ്രാഹിമും അഞ്ച് റണ്‍സോടെ ആന്‍ഡി ഫ്ലവറും പുറത്താകാതെ നില്ക്കുന്നു.