മുഷറഫ് ജൂലായ് 9 ന് എത്തും
ഇസ്ലാമബാദ്: പാക് പട്ടാള മേധാവി പര്‍വേസ് മുഷറഫ് ജൂലായ് ഒമ്പതിന് ഇന്ത്യയിലെത്തുമെന്ന് കരുതുന്നു. ഇത് സംബന്ധിച്ച് ഇസ്ലാമബാദില്‍ പുറത്തിറക്കിയ ഔദ്യോഗികവാര്‍ത്താ കുറിപ്പിലാണ് മുഷറഫിന്റെ സന്ദര്‍ശന വിവരം പ്രഖ്യാപിച്ചത്.
ജൂലായ് ഒമ്പത് തിങ്കളാഴ്ച മുതല്‍ ജൂലായ് 11 ബുധനാഴ്ച വരെയാണ് മുഷറഫ്് ഇന്ത്യ സന്ദര്‍ശിക്കുക. പക്ഷെ തീയ്യതി സംബന്ധിച്ച അവസാന പ്രഖ്യാപനം ജൂണ്‍ അവസാനമേ ഉണ്ടാകൂ. കശ്മീരടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ക്ഷണപ്രകാരമാണ് മുഷറഫ് ഇന്ത്യയിലെത്തുന്നത്.
ദില്ലിയിലെ ജുമാമസ്ജിദ് അടക്കമുള്ള ഏതാനും മുസ്ലിം ദേവാലയങ്ങളില്‍ പര്‍വേസ് മുഷറഫ് സന്ദര്‍ശിക്കുമെന്നറിയുന്നു.












Click it and Unblock the Notifications