വന്‍കിട ഹോട്ടലുകള്‍ കേരളത്തിലേയ്ക്ക്
തിരുവനന്തപുരം: കേരളത്തിന്റെ വര്‍ദ്ധിച്ചു വരുന്ന വിനോദസഞ്ചാര സാധ്യതകള്‍ മുതലാക്കാന്‍ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍ സംസ്ഥാനത്ത് ഹോട്ടലുകളും റിസോര്‍ട്ടുകളും തുടങ്ങുന്നു.
രാജ്യത്തെ വന്‍കിട ഹോട്ടല്ഡ ഗ്രൂപ്പുകള്‍ മുമ്പന്‍മാരായ താജും ഒബ്റോയിയും സംസ്ഥാനത്തുള്ള തങ്ങളുടെ ശൃംഖലകള്‍ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബേക്കല്‍, തേക്കടി, പാതിരാമണല്‍ എന്നീ സ്ഥലങ്ങളില്‍ റിസോര്‍ട്ട് തുടങ്ങാന്‍ ഒബ്റോയി ഗ്രൂപ്പ് പദ്ധതി ഇട്ടിരിയ്ക്കുന്നു.
കൊച്ചിയിലും കുമരകത്തും റിസോര്‍ട്ടുകളുള്ള താജ് ഗ്രൂപ്പ് മൂന്നാറിലും തിരുവനന്തപുരത്തും ഹോട്ടല്‍ തുടങ്ങും. തിരുവനന്തപുരം നഗരത്തിലോ കോവളത്തോ ആയിരിക്കും താജ് ഹോട്ടല്‍ പണിയുക.
വിദേശ ഹോട്ടല്‍ ഗ്രൂപ്പുകളും കേരളത്തില്‍ നോട്ടമിട്ടിട്ടുണ്ട്. കെനിയയിലെ പ്രശസ്തമായ ഒരു ഹോട്ടല്‍ ഗ്രൂപ്പ് കുമരകത്ത് റിസോര്‍ട്ട് പണിയാന്‍ പദ്ധതിയിട്ടു കഴിഞ്ഞു. തിരുവനന്തപുരത്തെ വഴുതക്കാടില്‍ മാലിദ്വീപില്‍ നിന്നുള്ള ഗ്രൂപ്പ് പഞ്ചനക്ഷത്ര ഹോട്ടല്‍ പണിയും. തിരുവനന്തപുരം നഗരത്തില്‍ ഹോട്ടല്‍ പണിയാന്‍ ഒരു ശ്രീലങ്കന്‍ ഗ്രൂപ്പും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ഹോട്ടലുകള്‍ ഏകദേശം നിറഞ്ഞു കഴിഞ്ഞ കൊച്ചിയില്‍ നിന്നും വന്‍കിട ഗ്രൂപ്പുകളുടെ നോട്ടം പതിഞ്ഞിരിയ്ക്കുന്നത് തിരുവനന്തപുരത്തേയ്ക്കാണെന്നത് ശ്രദ്ധേയമാണ്. തലസ്ഥാനമാണെങ്കിലും രാജ്യാന്തര നിലവാരമുള്ള ഹോട്ടലുകള്‍ ഇല്ലാത്ത നഗരം എന്ന ദുഷ്പേര് തിരുവനന്തപുരത്തിനുണ്ട്. ഇതു മൂലം തിരുവനന്തപുരത്തെ കോവളം ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് വിദേശങ്ങളില്‍ പ്രചാരവും കുറവാണ്.












Click it and Unblock the Notifications