Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രഅവഗണനയ്ക്കെതിരെ പോരാടണം: സോണിയ

ദില്ലി: സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായത് നിഷേധിച്ചാല്‍ കേന്ദ്രത്തിനെതിരെ പോരാടണമെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരോട് ആഹ്വാനം ചെയ്തു. അതേ സമയം വികസനകാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനോട് സഹകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായഭിന്നത പുറത്തുകൊണ്ടുവരാന്‍ പരമാവധി ശ്രമിയ്ക്കണമെന്ന് സോണിയ പറഞ്ഞു. ജൂണ്‍ 16 ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി. ദരിദ്രജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ശ്രമിക്കണം. അവശജനവിഭാഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസിന്റെ ശക്തിയെന്നും അവര്‍ പറഞ്ഞു.

ദേശീയ ജനാധിപത്യസഖ്യത്തിന്റെ മുഖ്യമന്ത്രിമാരുടെതിനേക്കാള്‍ മെച്ചപ്പെട്ടതായിരിക്കണം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ പ്രകടനം. ദാരിദ്യ്രനിര്‍മ്മാര്‍ജ്ജനം, കാര്‍ഷികമേഖലയിലെ വികസനം, ധനക്കമ്മി നികത്താനുള്ള പരിപാടി എന്നിവയിലായിരിക്കണം കോണ്‍ഗ്രസിന്റെ ശ്രദ്ധയെന്നും സോണിയ പറഞ്ഞു.

11 സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരില്‍ 10 പേര്‍ യോഗത്തില്‍ പങ്കെടുത്തു. കേരളാ മുഖ്യമന്ത്രി എ.കെ. ആന്റണി യോഗത്തില്‍ പങ്കെടുത്തില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+