ജഗതി കീഴടങ്ങി
കോട്ടയം: വിതുര പെണ്‍വാണിഭക്കേസില്‍ പ്രതിയായ സിനിമാ താരം ജഗതി ശ്രീകുമാര്‍ കോടതിയില്‍ കീഴടങ്ങി. പെണ്‍വാണിഭ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോട്ടയം പ്രത്യേക കോടതി മുമ്പാകെ ജൂണ്‍ 16 ശനിയാഴ്ച രാവിലെ ജഗതി കീഴടങ്ങുകയായിരുന്നു.
കീഴടങ്ങിയതിനെത്തുടര്‍ന്ന് കോടതി ജഗതിയ്ക്ക് ജാമ്യം അനുവദിച്ചു. 50,000 രൂപ വീതമുള്ള രണ്ട് ആള്‍ ജാമ്യമാണ് ജഗതിയ്ക്ക് അനുവദിച്ചത്. ജൂലായ് മൂന്നിന് വീണ്ടും കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിതുരകേസില്‍ പ്രതിയായ ജഗതി കോടതിയില്‍ നേരിട്ടു ഹാജരാകണമെന്ന് കാണിച്ച് കോടതി സമന്‍സ് അയച്ചതിനെത്തുടര്‍ന്നായിരുന്നു ജഗതി കോടതിയില്‍ ഹാജരായത്.












Click it and Unblock the Notifications