വൈദ്യതി നിരക്കില്‍ വര്‍ധന വേണം: മന്ത്രി
പത്തനംതിട്ട: വൈദ്യുതി ബോര്‍ഡിന് ഇപ്പോഴുള്ള നഷ്ടം നികത്തണമെങ്കില്‍ വൈദ്യുതി നിരക്കില്‍ 90 ശതമാനം വര്‍ധന വരുത്തേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍.
143 കോടിയുടെ നഷ്ടമാണ് കെഎസ്ഇബിയ്ക്ക് ഇപ്പോഴുള്ളത്. ഇതു നികത്താന്‍ 90 ശതമാനം വര്‍ധനവെങ്കിലും വരുത്തണമെന്ന നിലയാണുള്ളതെങ്കിലും ഇത്തരമൊരു നിര്‍ദേശം കെഎസ്ഇബി സര്‍ക്കാരിനു മുന്നില്‍വയ്ക്കില്ലെന്ന് മന്ത്രി പറഞ്ഞു.
ജൂണ്‍ 16 ശനിയാഴ്ച പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോഡ് ഷെഡ്ഢിംഗ് വീണ്ടും ഏര്‍പ്പെടുത്തിയാല്‍ വൈദ്യുതി വകുപ്പിന് ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം കുറയ്ക്കാനാവും. അതേ സമയം ലോഡ് ഷെഡ്ഢിംഗ് വീണ്ടും ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
വൈദ്യതിവകുപ്പിന്റെ ഇപ്പോഴത്തെ നിലയെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ ധവളപത്രം പുറപ്പെടുവിക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications