ഗ്രാഫൈറ്റ്: മാണിക്കെതിരെയുള്ള നടപടിയുടെ സ്റേ നീട്ടി
കൊച്ചി: ഗ്രാഫൈറ്റ് കേസില്‍ റവന്യൂ മന്ത്രി കെ.എം. മാണിയെ പ്രതിചേര്‍ത്ത നടപടിക്ക് ഏര്‍പ്പെടുത്തിയ സ്റേ ഹൈക്കോടതി ജൂണ്‍ 29 വെള്ളിയാഴ്ച വരെ നീട്ടി. ജൂണ്‍ 15 വെള്ളിയാഴ്ച ജസ്റിസ് എന്‍. കൃഷ്ണന്‍ നായരാണ് ഈ ഉത്തരവിട്ടത്.
മാണിയെ വിജിലന്‍സ് കോടതി പ്രതിചേര്‍ത്തതു സംബന്ധിച്ച രേഖകള്‍ ഹൈകോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവില്‍ പറയുന്നു. ഗ്രാഫൈറ്റ് രണ്ടാം ഘട്ട കേസിലാണ് പ്രൊസിക്യൂട്ടറുടെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് കോടതി മാണിയെ പ്രതി ചേര്‍ത്തത്.
തന്നെ പ്രതിചേര്‍ത്ത നടപടി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം. മാണി ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാം ഘട്ട ഗ്രാഫൈറ്റ് കേസില്‍ വിജിലന്‍സ് നാലുതവണ നടത്തിയ അന്വേഷണത്തിലും തനിക്കെതിരെ തിെവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് കെ.എം. മാണി ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ മാണി നാലാംപ്രതിയാണ്. മാണിക്കു പുറമെ മുന്‍ വൈദ്യുതി മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി. കേശവപിള്ള, മുന്‍ ഊര്‍ജ സെക്രട്ടറി ജി. ഗോപാലപിള്ള എന്നിവരും കേസില്‍ പ്രതികളാണ്.












Click it and Unblock the Notifications