കരുണാകരന്റെ വാദം വര്‍ഗീയപരം: രവി
തിരുവനന്തപുരം: തൃശൂര്‍ ജില്ലാ കളക്ടറായി അഹിന്ദുവിനെ നിയമിച്ചത് ശരിയല്ലെന്ന കരുണാകരന്റെ പ്രസ്താവന വര്‍ഗീയവാദപരമാണെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി പറഞ്ഞു.
കളക്ടറെ നിയമിക്കുമ്പോള്‍ ജാതിമത പരിഗണനകള്‍ കണക്കിലെടുക്കണമെന്ന കരുണാകരന്റെ പ്രസ്താവന ഭരണഘടനാ വിരുദ്ധമാണ്. ഏറെ കാലം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന കരുണാകരന്‍ ഇത്തരമൊരു വാദം ഉന്നയിക്കാന്‍ പാടില്ലാത്തതായിരുന്നു.
കളക്ടറുടെ നിയമനത്തെ വര്‍ഗീയാടിസ്ഥാനത്തില്‍ കാണുന്നത് ആര്‍എസ്എസിനെ പോലുള്ള വര്‍ഗീയ സംഘടനകളെ പോലും ലജ്ജിപ്പിക്കുന്നതാണെന്ന് രവി പറഞ്ഞു.












Click it and Unblock the Notifications