സര്‍ക്കാര്‍ വനഭൂമി നിര്‍ണയിക്കാന്‍ സര്‍വെ
കോഴിക്കോട്: സര്‍ക്കാര്‍ വനഭൂമി നിര്‍ണയിക്കാന്‍ അടുത്തു തന്നെ സര്‍വെ നടത്തുമെന്ന് വനംമന്ത്രി കെ. സുധാകരന്‍ പറഞ്ഞു. വനഭൂമിയെ ചൊല്ലി നിലവിലുള്ള തര്‍ക്കങ്ങള്‍ സര്‍വെയിലൂടെ പരിഹരിക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരിഞ്ച് വനഭൂമി പോലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ലെന്ന് സുധാകരന്‍ അറിയിച്ചു. ജൂണ്‍ 16 ശനിയാഴ്ച കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വനം വകുപ്പില്‍ ഒരു മാസത്തിനുള്ളില്‍ പുന:ക്രമീകരണം നടത്തും. വനംവകുപ്പിന് കീഴില്‍ ഫോറസ്റ് അക്കാദമി രൂപീകരിക്കും.
വിഭവ സമാഹരണത്തിനായി സാധ്യമായ എല്ലാ ഏജന്‍സികളുമായും ബന്ധപ്പെട്ട് ഫണ്ട് രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.












Click it and Unblock the Notifications