പുതിയ താലൂക്കുകളില്ല: ചെര്‍ക്കളം
കാഞ്ഞങ്ങാട്: സംസ്ഥാനത്ത് ഈ വര്‍ഷം പുതിയ താലൂക്കുകള്‍ രൂപീകരിക്കില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ചെര്‍ക്കളം അബ്ദുള്ള. ജൂണ്‍ 16 ശനിയാഴ്ച കാഞ്ഞങ്ങാട്ട് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ അടിയന്തിര നടപടികളെടുക്കും. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.
കുടുംബശ്രീ പോലുള്ള സാമൂഹ്യക്ഷേമ പരിപാടികള്‍ സംസ്ഥാനവ്യാപകമായി നടപ്പാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ടെന്ന് ചെര്‍ക്കളം പറഞ്ഞു.












Click it and Unblock the Notifications