ഹുറിയത്ത് നേതാക്കളെ മോചിപ്പിച്ചു
ശ്രീനഗര്‍: വീട്ടുതടങ്കലിലാക്കിയിരുന്ന ആറ് ഹുറിയത്ത് നേതാക്കളെ മോചിപ്പിച്ചു. ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്‍മാന്‍ പ്രഫ. അബ്ദുള്‍ ഗനി ഭട്ട്, മുന്‍ ചെയര്‍മാന്‍ സയിദ് അലി ഷാ ഗിലാനി എന്നിവര്‍ ഉള്‍പ്പെടെ ആറു നേതാക്കളേയും ജൂണ്‍ 16 ശനിയാഴ്ചയാണ് മോചിപ്പിച്ചത്. ഇവരുടെ വസതികള്‍ക്കു ചുറ്റും വിന്യസിച്ചിരുന്ന സുരക്ഷാസേനയെ പിന്‍വലിച്ചു.
സുരക്ഷാസേനയുടെ അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധിയ്ക്കാനുള്ള ഗിലാനിയുടെ ആഹ്വാനത്തെ തുടര്‍ന്ന് കശ്മീരില്‍ അതിക്രമങ്ങള്‍ ഉണ്ടായേക്കുമെന്ന് കരുതിയാണ് ആറു നേതാക്കളേയും വീട്ടുതടങ്കലിലാക്കിയത്.












Click it and Unblock the Notifications