കേരളത്തില്‍ വ്യാപകമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിലും ജൂണ്‍ 18 തിങ്കളാഴ്ച വരെ വ്യാപകമായി മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
അടുത്ത 48 മണിക്കൂറിനുള്ളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ പടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ ജൂണ്‍ 16 ശനിയാഴ്ച കനത്ത മഴ പെയ്തു. പിറവം, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ നാല് സെന്റീമീറ്റര്‍ വീതവും ഹോസ്ദുര്‍ഗ്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതവും കൊച്ചി, ഇടുക്കി, കുന്ദംകുളം, പറമ്പിക്കുളം, തൃത്താല, തലശ്ശേരി, തൃശൂര്‍, വൈത്തിരി എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ വീതവും മഴ രേഖപ്പെടുത്തി.
പ്രധാന നഗരങ്ങളിലെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും ഡിഗ്രി സെല്‍ഷ്യസില്‍:
തിരുവനന്തപുരം - 30.7-- 24.5
കൊച്ചി - 30.8- 22.8
കോഴിക്കോട് - 31.7- 23.8












Click it and Unblock the Notifications