ബംഗ്ലാദേശില്‍ സ്ഫോടനം, 22 മരണം
ഡാക്കാ: ഭരണകക്ഷിയായ അവാമിലീഗിന്റെ ഒരു പൊതുസമ്മേളനസ്ഥലത്ത് ബോംബ് പൊട്ടി ബംഗ്ലാദേശില്‍ 22 പേര്‍ മരിച്ചു. നൂറിധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂണ്‍ 16 ശനിയാഴ്ച ഡാക്കയ്ക്കടുത്ത് നാരായന്‍ഗഞ്ചിലായിരുന്നു സ്ഫോടനം.
നാലു സ്ത്രീകളും ഒരു കുട്ടിയും അവാമിലീഗിന്റെ പ്രാദേശിക നേതാക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സമ്മേളനത്തില്‍ പ്രസംഗിയ്ക്കാനെത്തിയ പാര്‍ലമെന്റംഗം ഷാമിന്‍ ഒസ്മാന് പരിക്കേറ്റു. 12 പേരോളം സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സ്ഫോടനം. നാരായണ്‍ഗഞ്ചിലെ അവാമി ലീഗ് ഓഫീസിലാണ് അതിശക്തമായ ബോംബ് പൊട്ടിത്തെറിച്ചത്. ഭീകരപ്രവര്‍ത്തകരാണ് സ്ഫോടനത്തിന്റെ ആസൂത്രകര്‍ എന്നു കരുതപ്പെടുന്നു. ഒരു സംഘടനയും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
കഴിഞ്ഞ ആഴ്ച ഗോപാല്‍ഗഞ്ച് ജില്ലയിലെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ സ്ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications