കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രാമവികസന നയം

  • By Staff
Google Oneindia Malayalam News

എറണാകുളം: കേരളചരിത്രത്തില്‍ ആദ്യമായി സ്വകാര്യ പങ്കാളിത്തത്തോടു കൂടി ഗ്രാമനഗരവികസന നയം രൂപീകരിക്കുന്നു. ജൂണ്‍ 18 തിങ്കളാഴ്ച എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി ചെര്‍ക്കളം അബ്ദുള്ളയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശരിയായ രീതിയില്‍ വികസനം നടത്താന്‍ ഗ്രാമീണ മേഖലയ്ക്ക് കഴിയാഞ്ഞതിനാല്‍ ജനകീയാസൂത്രണം പരാജയപ്പെട്ടിരിക്കുകയാണ്. അതിനാല്‍ ഗ്രാമവികസന രംഗത്ത് സ്വകാര്യമേഖലയ്ക്ക് പങ്കാളിത്തം നല്‍കി ജനകീയാസൂത്രണം പരിഷ്കരിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ചെറുതും വലുതുമായ പദ്ധതികള്‍ സ്വകാര്യപങ്കാളിത്തത്തോടെ പൂര്‍ത്തിയാക്കുക എന്നതാണ് സര്‍ക്കാര്‍ നയം - മന്ത്രി വ്യക്തമാക്കി.

ജനകീയാസൂത്രണത്തിന്റെ ജില്ലാതല കോ-ഓര്‍ഡിനേറ്റര്‍മാര്‍ സ്വമേധയാ പിരിഞ്ഞുപോയിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി.

നഗരസൗന്ദര്യവല്‍ക്കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കി സംസ്ഥനത്തിന്റെ മുഖച്ഛായ മാറ്റാനുള്ള പരിപാടി സര്‍ക്കാര്‍ ആസൂത്രണം ചെയ്തുവരികയാണ്. ടൂറിസം വികസനം, വിദേശ നിക്ഷേപം, ഐടി എന്നീ കാര്യങ്ങളിലും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കും.

എറണാകുളത്തെ ഗോശ്രീപാലത്തിന്റെ പണി ഈവര്‍ഷം തന്നെ തീര്‍ക്കാന്‍ നടപടി എടുക്കും. 1000 കോടി രൂപയുടെ ഇരുമ്പനം-നെടുമ്പാശേരി റോഡിന്റെ ജോലികളും പെട്ടെന്ന് പൂര്‍ത്തിയാക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X