വൈദ്യുതി, യാത്രാനിരക്കുകള്‍ കൂടും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വൈദ്യുതി, യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ധവളപത്രം ശുപാര്‍ശ ചെയ്യുന്നു.
വൈദ്യുതി ബോര്‍ഡിന്റെ പ്രതിമാസക്കമ്മി 160 കോടി രൂപയാണെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബോര്‍ഡിന്റെ പ്രതിമാസ പലിശ ബാധ്യത 65.27 കോടി രൂപയാണ്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ പ്രതിമാസ കമ്മി 15 കോടി രൂപയാണ്. ഇതിനു പുറമെ ഡീസല്‍, ടയര്‍ എന്നീ ഇനങ്ങളിലുള്ള കുടിശിക 174 കോടിയും.
വൈദ്യുതി നിരക്കില്‍ 60 ശതമാനം വര്‍ധിപ്പിക്കാനാണ് ധവളപത്രത്തിലെ ശുപാര്‍ശ. സ്കൂള്‍-കോളജ് ഫീ വര്‍ധനയിലൂടെ 50 കോടി രൂപ പ്രതിവര്‍ഷം സമാഹരിക്കാമെന്നും ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 56 ആക്കുകയോ ഗ്രാറ്റുവിറ്റി തുക ഒരു വര്‍ഷത്തേക്ക് പിഎഫില്‍ നിക്ഷേപിച്ച് ഇതിന് അര ശതമാനം പലിശ അധികം നല്‍കുകയോ ചെയ്യാമെന്നും ധവളപത്രം നിര്‍ദേശിക്കുന്നു.
നിരക്ക് വര്‍ധന വേണമെന്ന് ധവളപത്രത്തിലെ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും നിരക്ക് വര്‍ധനയില്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് സംശയത്തിനിട നല്‍കാതെ ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. അുത്തുതന്നെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ധവളപത്രം ചര്‍ച്ച ചെയ്യുന്നതിനായി രണ്ടാഴ്ചയാണ് സമയം നിശ്ചയിച്ചിരിക്കുന്നത്. അത് കഴിഞ്ഞാല്‍ നിരക്ക് വര്‍ധനയുണ്ടാവും.
സംസ്ഥാനത്തിന് 5000 കോടി രൂപയുടെ അടിയന്തിര ബാധ്യതയുണ്ടെന്ന് ധവളപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. 720 കോടി രൂപയാണ് പ്രതിമാസ വരുമാനം. ചെലവ് 944 കോടി രൂപയും. പ്രതിമാസം 2045 കോടിയുടെ കമ്മിയാണ് സര്‍ക്കാരിനുണ്ടാവുക.












Click it and Unblock the Notifications