തളിപ്പറമ്പില്‍ ബോംബേറ്, ആകാശത്തേക്ക് വെടിവച്ചു
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റിനു സമീപം ഒരു കൂട്ടം പേര്‍ പൊലീസിനു നേരെ ബോംബെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ആകാശത്തേക്ക് രണ്ട് റൗണ്ട് വെടിവച്ചു. മുസ്ലിംലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നു കരുതുന്നു. സ്ഫോടനത്തില്‍ ഒരു പൊലീസുകാരനും ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകന്റെ കൈപ്പത്തി തകര്‍ന്നിട്ടുണ്ട്.
കെഎപി ഹെഡ്കോണ്‍സ്റബിള്‍ മനോഹരനാണ് (28) ആക്രമണത്തില്‍ പരിക്കേറ്റ പൊലീസുകാരന്‍. പുതിയ പുരയില്‍ മുസ്തഫ (28)യുടെ കൈപ്പത്തിയാണ് ബോംബ് സ്ഫോടനത്തില്‍ തകര്‍ന്നത്. മുസ്തഫയെ പരിയാരം മെഡിക്കല്‍ കോളേജിലും മനോഹരനെ തളിപ്പറമ്പ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജൂണ്‍ 18 തിങ്കളാഴ്ച പുലര്‍ച്ചെയാണ് പൊലീസിന് നേരെ ബോംബേറ് നടന്നത്. സംഭവത്തെത്തുടര്‍ന്ന് തളിപ്പറമ്പ് മദ്രസയ്ക്ക് സമീപം താമസിക്കുന്ന കെ.ടി. മുഹമ്മദലി(22)യെ പൊലീസ് അറസ്റു ചെയ്തു. മുഹമ്മദലിയാണ് ബോംബെറിഞ്ഞത് എന്നു കരുതുന്നു. കൂടാതെ അക്രമികള്‍ സഞ്ചരിച്ച ജീപ്പ്, ഇരുമ്പുവടികള്‍ തുടങ്ങിയവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഞായറാഴ്ച അര്‍ദ്ധരാത്രി പട്രോളിംഗിനിടയില്‍ തളിപ്പറമ്പ് സിഐ കെ. പ്രകാശ് 12ഓളം പേരെ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയിരുന്നു. സിഐ പൊലീസിനെ വിളിച്ചുവരുത്തിയപ്പോഴേക്കും ഇവര്‍ മാര്‍ക്കറ്റ് ഭാഗത്തേക്ക് രക്ഷപ്പെട്ടു. പുലര്‍ച്ചെ ഒന്നര മണിയോടെ മാര്‍ക്കറ്റിലെ സാദരിപ്പള്ളിക്ക് സമീപം പൊലീസ് എത്തിയപ്പോഴാണ് ബോംബാക്രമണം നടന്നത്.
ആദ്യസ്ഫോടനത്തില്‍ തന്നെ പൊലീസുകാരന് പരിക്കേറ്റു. പൊലീസുകാര്‍ക്ക് നേരെ വീണ്ടും ബോംബുകള്‍ എറിഞ്ഞപ്പോള്‍ എസ്ഐ സദാനന്ദനോട് ആകാശത്തേക്ക് വെടിവെക്കാന്‍ സിഐ ഉത്തരവിട്ടു. തുടര്‍ന്ന് അക്രമികള്‍ ഓടിരക്ഷപ്പെട്ടു. ഇരുളില്‍ നിലവിളി കേട്ട് പൊലീസ് ഓടിയെത്തിയപ്പോള്‍ കൈപ്പത്തി തകര്‍ന്ന് നിലത്തു കിടക്കുന്ന മുസ്തഫയെയാണ് കണ്ടത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മുസ്തഫയെ അവിടവച്ചുതന്നെ പൊലീസ് കസ്റഡിയിലെടുത്തു.
പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്ന് തളിപ്പറമ്പ് ഡിവൈഎസ്പി അറിയിച്ചു. അക്രമത്തിന്റെ മറവില്‍ മതതീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി സംശയിക്കുന്നുവെന്ന് കണ്ണൂര്‍ എസ്പി സംശയം പ്രകടിപ്പിച്ചു.












Click it and Unblock the Notifications