കിണറുകള്‍ തകരുന്നത് അന്വേഷിക്കാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കിണറുകളും കുളങ്ങളും അപ്രത്യക്ഷമാകുന്നതിനെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി എ.കെ. ആന്റണി നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരത്തുള്ള സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റഡീസിലെയും മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലെയും വിദഗ്ധരായിരിക്കും സംഭവത്തെക്കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ജൂണ്‍ 18 തിങ്കളാഴ്ച തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, കോട്ടയം ജില്ലകളിലാണ് ജനങ്ങളെ പരിഭ്രാന്തരാക്കിക്കൊണ്ട് കിണറുകള്‍ അപ്രത്യക്ഷമായിത്തുടങ്ങിയത്. പലയിടത്തും നേരിയ മുഴക്കം കേട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഭൂചലനത്തിന്റെ ഭാഗമല്ലെന്ന് ഭൗമശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications