കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധവളപത്രം പ്രസക്തഭാഗങ്ങള്‍

  • By Super
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിന്റെ പ്രസക്തഭാഗങ്ങള്‍:

ധവളപത്രത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്.

1. സാമ്പത്തിക പ്രതിസന്ധിയുടെ ലഘുവിവരണം
2. സാമ്പത്തിക സ്ഥിതിയുടെ വിശകലനം 30 വര്‍ഷത്തെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് നടത്തിയിരിക്കുന്നു.
3. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍.

സര്‍ക്കാരിന്റെ മുന്നിലുള്ള പോംവഴികള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.

സര്‍ക്കാര്‍ചെക്ക് മാറാത്തതിനാല്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന കോണ്‍ട്രാക്ടര്‍മാരുടെ ദയനീയ സ്ഥിതി വിവരിക്കുന്ന ധവളപത്രത്തില്‍ ട്രഷറി അടച്ചുപൂട്ടുവാന്‍ റിസര്‍വ് ബാങ്ക് ആവശ്യപ്പെടാതിരുന്നത് കടുത്ത ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതു കൊണ്ടാണന്ന് പറയുന്നു.

പ്രതിസന്ധിയുടെ കാരണം തേടി പാഴൂര്‍ പടിപ്പുര വരെ പോകേണ്ടതില്ല. അനിയന്ത്രിതമായ റവന്യൂ ചെലവ് തന്നെയാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. 1987-88 മുതല്‍ റവന്യൂകമ്മി കേരളത്തില്‍ സ്ഥിരമായിരിക്കുകയാണ്. 1991-96 കാലത്ത് മാത്രമാണ് റവന്യൂ കമ്മി കുറച്ചുകൊണ്ടു വരാന്‍ സാധിച്ചതെന്ന് ധവളപത്രം പറയുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തെ പദ്ധതി അടങ്കല്‍ നിശ്ചയിച്ചപ്പോള്‍ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെ രാഷ്ട്രീയലക്ഷ്യമായിരുന്നു കണക്കിലെടുത്തതെന്ന് ധവളപത്രം കുറ്റപ്പെടുത്തുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിച്ച 1996-2001 കാലയളവിനെ ധവളപത്രത്തില്‍ താരതമ്യപഠത്തിന് വിധേയമാക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X