കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളുടെ ഭാവി

  • By Super
Google Oneindia Malayalam News

സഹകരണ മേഖലയിലാരംഭിച്ച പ്രൊഫഷണല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെഭാവി അപകടത്തിലാണെന്ന് ധവളപത്രം പറയുന്നു.

സഹകരണമേഖലയില്‍ പുതിയ പ്രൊഫഷണല്‍ കോളേജുകളാരംഭിക്കുന്നതിനായി രൂപം കൊടുത്ത അക്കാദമിക്ക് 150 കോടി രൂപ ഗ്രാന്റ് നല്‍കാന്‍ സര്‍ക്കാരിനാവില്ല. അക്കദമിക്ക് ഗ്രാന്റ് നല്‍കാനായി സഹകരണസംഘങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ച 636 കോടി രൂപ 2006-07 വര്‍ഷത്തില്‍ തിരിച്ചുകൊടുക്കേണ്ടതുണ്ടെന്നും ധവളപത്രം വ്യക്തമാക്കുന്നു.

പ്ലസ് ടു ബാധ്യതകള്‍

പ്ലസ് ടുവിന് വേണ്ടി ഈ വര്‍ഷം 151 കോടി രൂപ വേണ്ടിവരും. അധ്യാപകരെ നിയമിച്ചു കഴിഞ്ഞ സ്കൂളുകളില്‍ നല്‍കേണ്ട ശമ്പള കുടിശിക 53 കോടി രൂപയാണ്. അടിസ്ഥാന സൗകര്യങ്ങളേര്‍പ്പെടുത്തിന് ആറ് കോടി വേണം. ഇങ്ങനെ 210 കോടി രൂപ വേണ്ടി വരുന്ന സ്ഥാനത്ത് 39.9 കോടി രൂപ മാത്രമേ ഇടക്കാല ബജറ്റില്‍ വിലയിരുത്തിയിട്ടുള്ളൂ.

മരുന്ന് കമ്പനികള്‍ക്ക് 31 കോടി രൂപ കൊടുക്കാനുണ്ട്. ക്ഷാമബത്തയും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ 216 കോടി രൂപ വേണം. കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കേണ്ട തുക 820 കോടി രൂപയാണ്.

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കുറുക്കുവഴികളൊന്നും സര്‍ക്കാരിന്റെ മുന്നിലില്ല. ഇത് തരണം ചെയ്യാന്‍ വിവിധ ജനവിഭാഗങ്ങളില്‍ നിന്നും വ്യത്യസ്ത അളവില്‍ ത്യാഗം ആവശ്യപ്പെടും. വൈദ്യുതി ബോര്‍ഡിനെയും ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെയും നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള നിര്‍ദ്ദേശങ്ങളും ധവളപത്രത്തിലുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ യുഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധി തരണം ചെയ്യും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X