വെടിനിര്‍ത്തല്‍ റദ്ദാക്കില്ലെന്ന് ഷാരോണ്‍
ജെറുസലെം: പലസ്തീനുമായുള്ള വെടിനിര്‍ത്തല്‍ റദ്ദാക്കണമെന്ന വലതുപക്ഷ നേതാക്കളുടെ ആവശ്യം ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ തള്ളി. എട്ടുമാസം നീണ്ട യുദ്ധത്തിനു ശേഷം, ഈയിടെ ആരംഭിച്ച പലസ്തീനുമായുള്ള വെടിനിര്‍ത്തല്‍ റദ്ദാക്കുന്ന പ്രശ്നമില്ലെന്ന് ഷാരോണ്‍ പറഞ്ഞു.
ചിലപ്പോള്‍ മറ്റൊരു തീരുമാനമെടുക്കാനാകാത്ത സ്ഥിതിവിശേഷമുണ്ടാകും. പക്ഷെ ഇപ്പോള്‍ അങ്ങിനെയൊരു അനിവാര്യത നിലനില്ക്കുന്നില്ല - ഷാരോണ്‍ വലതുപക്ഷ ലികുഡ് പാര്‍ടി നേതാക്കളോട് പറഞ്ഞു. ഷാരോണിന്റെ മുന്നണി മന്ത്രിസഭയിലെ ഘടകകക്ഷികളില്‍ പലരും വെടിനിര്‍ത്തലിനെ അപലിപിക്കുകയാണ്.
പലസ്തീന്‍കാര്‍ നടത്തുന്ന അക്രമങ്ങളെ അടിച്ചമര്‍ത്തണമെന്നാണ് അവരുടെ അഭിപ്രായം. വെസ്റ് ബാങ്കില്‍ ഒരു ജൂത കുടിയേറ്റക്കാരനെ പലസ്തീന്‍കാരന്‍ വെടിവച്ചുകൊന്ന സംഭവത്തോട് പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി ഷാരോണ്‍ . ജൂണ്‍ 13 ബുധനാഴ്ച പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം രണ്ട് പലസ്തീന്‍കാരും നാല് ഇസ്രയേലികളും കൊല്ലപ്പെട്ടു.












Click it and Unblock the Notifications