ചര്‍ച്ചയില്‍ കശ്മീരടക്കം എട്ടുകാര്യങ്ങള്‍: നമ്പ്യാര്‍
ദില്ലി: വാജ്പേയി- മുഷറഫ് കൂടിക്കാഴ്ചയില്‍ കശ്മീര്‍ ഉള്‍പ്പെടെ എട്ടുകാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിജയ് നമ്പ്യാര്‍. അദ്ദേഹം ഒരു സ്വകാര്യ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉച്ചകോടിയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളുടെ ഭാഗമായി ദില്ലിയിലെത്തിയതാണ് വിജയ് നമ്പ്യാര്‍. കശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്യുന്നതില്‍ ഇന്ത്യയ്ക്ക് വിരോധമൊന്നുമില്ലെന്ന് നമ്പ്യാര്‍ പറഞ്ഞു.
പരസ്പരം ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട എട്ടുവിഷയങ്ങളില് ഇരുരാജ്യങ്ങളുടെയും നിലപാടുകളും വിശകലനങ്ങളും അന്യോന്യം കൈമാറിക്കഴിഞ്ഞു. ഉച്ചകോടിയെപ്പറ്റി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇരുരാജ്യങ്ങളിലെയും ഉന്നതോദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. അതേ സമയം വിവാദ പ്രശ്നങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കും മുമ്പ്, ഇരുനേതാക്കളും തമ്മില്‍ സൗഹൃദവും വ്യക്തി ബന്ധവും വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിയ്ക്കും.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഉലഞ്ഞ പരസ്പര വിശ്വാസം വീണ്ടെടുക്കാന്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുമെന്ന് നമ്പ്യാര്‍ വിശദീകരിച്ചു. കശ്മീര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ പാകിസ്ഥാന് നിര്‍ബന്ധിക്കുമെന്ന് ഉറപ്പാണ്. കശ്മീര്‍ ചര്‍ച്ചാവിഷയമാക്കുന്നതില്‍ ഇന്ത്യ തെല്ലും മടി കാട്ടില്ല.- നമ്പ്യാര്‍ പറഞ്ഞു. വിജയ് നമ്പ്യാര്‍ ഈയാഴ്ച തന്നെ പാകിസ്ഥാനിലേക്ക് മടങ്ങും.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications