വാജ്പേയിയെ ഉച്ചയ്ക്കുശേഷം ഡിസ്ചാര്‍ജ് ചെയ്യും
മുംബൈ: വലതുകാല്‍മുട്ടിന് നടത്തിയ ശസ്ത്രക്രിയക്കു ശേഷം ബീച്ച് കാന്‍ഡി ആശുപത്രിയില്‍ ശുശ്രൂഷയില്‍ കഴിയുന്ന പ്രധാനമന്ത്രി എ.ബി.വാജ്പേയിയെ ജൂണ്‍ 19 ചൊവാഴ്ച ഉച്ചയ്ക്കു ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യും.
ജൂണ്‍ ഏഴിനാണ് വാജ്പേയിയുടെ കാല്‍മുട്ടിന് ഡോ.ചിത്തരഞ്ജന്‍ റണാവത്ത്ശസ്ത്രക്രിയ നടത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഉച്ചയ്ക്ക് 12.30ഓടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
മുംബൈയിലെ ഛത്രാപതി ശിവജി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് അദ്ദേഹം പ്രത്യേക വിമാനത്തില്‍ ദില്ലിയിലേക്ക് തിരിക്കും. അദ്ദേഹത്തിന്റെ ബന്ധുക്കളും പേഴ്സണല്‍ സ്റാഫും അദ്ദേഹത്തോടൊപ്പമുണ്ടാകും. ദില്ലിയില്‍ വെച്ച് അദ്ദേഹം ഫിസിയോതെറാപ്പി ചികിത്സയ്ക്ക് വിധേയനാവും.












Click it and Unblock the Notifications