Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ല: വാജ്പേയി

മുംബൈ: കശ്മീര്‍ പ്രശ്നത്തില്‍ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് പ്രധാനമന്ത്രി എ.ബി.വാജ്പേയി പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വാജ്പേയി. കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്കു ശേഷം ഒരാഴ്ചയിലേറെയായി ആശുപത്രിയില്‍ ശുശ്രൂഷയിലായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന പാകിസ്ഥാനിലെ പട്ടാളഭരണാധികാരി പര്‍വേസ് മുഷാറഫുമായി നടത്തുന്ന കൂടിക്കാഴ്ചയെ കുറിച്ച് ചര്‍ച്ച ചെയ്യാനായി അടുത്തുതന്നെ ഒരു സര്‍വകക്ഷിയോഗം വിളിച്ചുകൂട്ടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കശ്മീരിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചതിനു ശേഷമാണ് മുഷാറഫിനെ ചര്‍ച്ചയ്ക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചത്. നിയന്ത്രണരേഖയില്‍ മുമ്പത്തേതിനെ അപേക്ഷിച്ച് ഇപ്പോള്‍ സമാധാനം കൈവന്നിട്ടുണ്ട്. ഇത് അനുകൂലഘടകമായി കണ്ടാണ് മുഷാറഫുമായി ചര്‍ച്ച നടത്താന്‍ തീരുമാനമായത്. അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+