മുഷാറഫ് ജൂലായ് 14ന് ഇന്ത്യയിലെത്തും
ദില്ലി: പാക് സൈനിക നേതാവ് പര്‍വേസ് മുഷാറഫ് ചര്‍ച്ചകള്‍ക്കായി ജൂലായ് 14 ശനിയാഴ്ച ഇന്ത്യയിലെത്തും. ഇന്ത്യയിലെ വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
പ്രധാനമന്ത്രി വാജ്പേയിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മുഷാറഫ് ഇന്ത്യയിലെത്തുന്നത്. ജൂലായ് 14 ന് ദില്ലിയില്‍ അദ്ദേഹത്തിന് വന്‍ വരവേല്പ് നല്കും. ആഗ്രയില്‍ വച്ചാണ് ചര്‍ച്ചകള്‍ നടക്കുകയെന്നറിയുന്നു.
ജൂലായ് 14 മുതല്‍ 16 വരെ അദ്ദേഹം ഇന്ത്യയിലുണ്ടാകും. ചര്‍ച്ചയില്‍ കശ്മീര്‍ അടക്കമുള്ള എട്ട് പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ചാവിഷയമാകും. സന്ദര്‍ശനത്തില്‍ മുഷാറഫിനെ ഭാര്യയും അനുഗമിക്കും.












Click it and Unblock the Notifications