കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനമിറക്കുന്നതു സംബന്ധിച്ച് റിപ്പോര്‍ട്ടിന് നിര്‍ദേശം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാത്രി വിമാനമിറക്കാനുള്ള സൗകര്യങ്ങളുണ്ടോയെന്നതു സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് നിര്‍ദേശം ലഭിച്ചു. നേരത്തെ രാത്രി വിമാനമിറക്കാനുള്ള സൗകര്യങ്ങളുണ്ടെന്ന് വ്യോമയാനവകുപ്പ് ഡയറക്ടര്‍ ജനറല്‍ അംഗീകരിച്ചിരുന്നു.

വിമാനം ഇറങ്ങാന്‍ സൗകര്യം നല്‍കുന്ന ഐഎല്‍എസ്സിന്റെ ലോക്കലൈസര്‍ കുറച്ചുകൂടി ചരിച്ചുവെക്കുക, റണ്‍വേക്ക് മുകളിലുള്ള ഗ്രീന്‍ഹില്ലിലും അരിമ്പ്ര മലയിലും കൂടുതല്‍ വിളക്കുകള്‍ സ്ഥാപിക്കുക, ലീഡിംഗ് ലൈറ്റുകള്‍ സ്ഥാപിക്കുക, അന്താരാഷ്ട്ര ടെര്‍മിനല്‍ കെട്ടിടത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് മുന്നോട്ടുവെച്ചിട്ടുള്ള നിര്‍ദേശങ്ങള്‍. ഇവയുടെ സാധ്യതകളെ കുറിച്ച് എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ പഠനം നടത്തും.

സിവില്‍ ഏവിയേഷന്‍ വകുപ്പിലെ ഉന്നതതലസംഘം കഴിഞ്ഞ മാസം വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X